പ്രവാസി മോഷണ സംഘം പിടിയില്‍

ഷാര്‍ജാ :ഫോണ്‍ വഴി ഇടപാടുകാരെ കബളിപ്പിച്ച് പണം മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേരെ ഷാര്‍ജാ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റ്‌സില്‍ സംഘം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ റെയ്ഡ് നടത്തിയാണ് ഷാര്‍ജാ പൊലീസ് ഇവരെ പിടികൂടിയത്. സമ്മാനങ്ങള്‍ ലഭിച്ചതായി അറിയിച്ച് പല കമ്പനികളുടെ പേരിലും വ്യാജ ഫോണ്‍ കോളുകള്‍ നടത്തി ഒടുക്കം ഇടപാടുകാരെ കബളിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി.

സമ്മാനത്തുക നിക്ഷേപിക്കുവാനെന്ന പേരില്‍ ഇവര്‍ ഇടപാടുകാരില്‍ നിന്നും ബാങ്ക് അക്കൗണ്ട് നമ്പര്‍ കൈക്കലാക്കും. ശേഷം ഇതില്‍ കൃതിമത്വം നടത്തിയതിന് ശേഷം ഇടപാടുകാരന്റെ അക്കൗണ്ടിലെ പണം കവരുന്നതായിരുന്നു ഇവരുടെ സ്ഥിരം രീതി. ഇത്തരത്തില്‍ കബളിക്കപ്പെട്ട ഒരു ഷാര്‍ജാ പൗരന്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഘം അറസ്റ്റിലാവുന്നത്.

സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ രാജ്യം വിട്ട് പോയതായാണ് അറിവായ സൂചനകള്‍. ഇവര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫ്‌ളാറ്റില്‍ നിന്ന് നിരവധി സിം കാര്‍ഡുകളും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ ഏഷ്യന്‍ സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here