കാരുണ്യ സ്പര്‍ശവുമായി ഷാര്‍ജ്ജാ പൊലീസ്

ഷാര്‍ജ :വേറിട്ട പദ്ധതിയിലൂടെ മാനുഷിക സ്‌നേഹത്തിനും പരസ്പര സഹായത്തിനും പുത്തന്‍ മാതൃകകള്‍ കാണിച്ച് തന്ന് ഷാര്‍ജാ പൊലീസ്. ഫാന്റസി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിലൂടെ ലഭിക്കുന്ന പണം ഷാര്‍ജ്ജയില്‍ സാമുഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തയ്യാറായാണ് പൊലീസ് ഏവരുടെയും കയ്യടി ഏറ്റു വാങ്ങുന്നത്.

ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഷാര്‍ജാ പൊലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ 21 ന് അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ലേലം അരങ്ങേറുക. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായാണ് ഈ പണം വിനിയോഗിക്കപ്പെടുക.

55 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിന് ഉള്ളത്. ഇതില്‍ ഏറ്റവും വില കൂടിയ ആദ്യത്തെ മൂന്ന നമ്പര്‍ പ്ലേറ്റുകളില്‍ നിന്നും ലഭിക്കുന്ന ലേലത്തുകയാണ് ഫൗണ്ടേഷന് നല്‍കാന്‍ പൊലീസ് തീരുമാനം കൈക്കൊണ്ടത്. 111,303, 3333 എന്നിവയാണ് ആരെയും മോഹിപ്പിക്കുന്ന ഈ ഫാന്റസി നമ്പറുകള്‍. യഥാക്രമം 150000 ദര്‍ഹം(26,62,902.16 ഇന്ത്യന്‍ രൂപ) 35000 ദര്‍ഹം (6,21,343.84 ഇന്ത്യന്‍ രൂപ )60000 ദര്‍ഹം(10,65,160.86 ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് ഇവയുടെ അടിസ്ഥാന വിലകള്‍.

ഇവ കൂടാതെ 13, 3, 30, 44, 115, 131, 210, 311, 456, 500, 609, 696 990, എന്നിവയാണ് ലേലത്തിലുള്ള മറ്റ് പ്രധാനപ്പെട്ട ഫാന്റസി നമ്പറുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here