ആര്‍ജെഡിയുടെ ഇഫ്താര്‍ വിരുന്നില്‍ ശത്രുഘ്‌നന്‍ സിന്‍ഹ

പാറ്റ്ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബിജെപിയില്‍ നിന്നും താക്കീത് ചെയ്തതിനു പിന്നാലെ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് ആര്‍ജെഡിയിലേക്ക് ക്ഷണം. ബിജെപിയുടെ ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുക്കാതെ ആര്‍ജെഡിയുടെ ഇഫ്താര്‍ പരിപാടികളിലായിരുന്നു താരം പങ്കെടുത്തത്.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ നേരം ശ്ത്രഘ്‌നന്‍ സിന്‍ഹ ഇഫ്താര്‍ ചടങ്ങുകളില്‍ പങ്കു കൊണ്ടു. നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നിത്യാനന്ദ് റായി പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് പരസ്യമായി ശാസിച്ചിരുന്നു.

ഇതിനു പിന്നാലെ ആര്‍ജെഡി നേതൃത്യം താരത്തെ തങ്ങളുടെ ക്യാംപിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ആര്‍ജെഡി നേതാവായി മിസാ ഭാരതി ശത്രുഘ്‌നന്‍ സിന്‍ഹയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

ആര്‍ജെഡിയിലേക്ക് വരാന്‍ താരം തയ്യാറാവുകയാണെങ്കില്‍ പാറ്റ്‌നയില്‍ സീറ്റ് നല്‍കുമെന്നായിരുന്നു മിസയുടെ പ്രസ്താവന. എന്നാല്‍ താരം ഇതുവരെ ആര്‍ജെഡി പോകുന്നതുമായി ബന്ധപ്പെട്ട പരസ്യമായ പ്രഖ്യാപനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here