സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭരണാധികാരിയുടെ സര്‍പ്രൈസ്

അബുദാബി :വിശുദ്ധ റമ്ദാന്‍ മാസത്തില്‍ ദുബായിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി ഏവരേയും അമ്പരപ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.

നോമ്പു കാലത്ത് വൈകുന്നേരം റോഡില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യാന്‍ ഇറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് ദുബായ് ഭരണാധികാരി ജീപ്പുമായി കയറി ചെന്നത്. തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത് ദുബായ് ഭരണാധികാരിയാണെന്ന് ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ പോലും പറ്റിയില്ല.

തുടര്‍ന്ന് ഇവര്‍ ഭക്ഷണ പൊതികള്‍ ഇദ്ദേഹത്തിന് കൈമാറി. തുടര്‍ന്ന് ഇവരോട് കുശലാന്വേഷണവും നടത്തിയാണ് ദുബായ് ഭരണാധികാരി ഇവിടെ നിന്നും മടങ്ങിയത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

https://instagram.com/p/BjFppR-Fq2r/?utm_source=ig_embed

https://instagram.com/p/BjFpo4mAwzi/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here