റാഷിദിന്റെ വിവാഹത്തില്‍ ഷെയ്ഖ് ഹംദാന്‍

ദുബായ് : മലയാളി യുവാവിന്റെ വിവാഹ ചടങ്ങില്‍ അതിഥിയായി ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്. മലപ്പുറം സ്വദേശി അസ്‌ലം മുഹ്‌യുദ്ദീന്റെ മകന്‍ റാഷിദ് അസ്‌ലമിന്റെ വിവാഹത്തിലാണ് ഷെയ്ഖ് ഹംദാന്‍ പങ്കെടുത്തത്.

മൂവാറ്റുപുഴ സ്വദേശി ടിഎസ് യഹിയയുടെ മകള്‍ സബയാണ് റാഷിദിന്റെ വധു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നു വിവാഹം. നാട്ടിലും പ്രവാസലോകത്തുമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷെയ്ഖ് ഹംദാന്‍, റാഷിദിന്റെ വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
പങ്കുവെയ്ക്കുകയും ചെയ്തു.ഈ അപൂര്‍വതയുമായതോടെ റാഷിദിന്റെ വിവാഹം വന്‍ ഹിറ്റായി.

ദുബായ് ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ കൊട്ടാരത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു റാഷിദിന്റെ പിതാവ് മുഹ്‌യുദ്ദീന്‍.

മലപ്പുരം കല്‍പ്പകഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. 22 വര്‍ഷത്തോളം അദ്ദേഹം ദുബായ് ഭരണാധികാരിയുടെ കൊട്ടാരത്തില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. 13 വര്‍ഷം മുന്‍പാണ് മുഹ്‌യുദ്ദീന്‍ മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here