ഭക്ഷണത്തില്‍ തുപ്പി ഹോട്ടല്‍ ജീവനക്കാരി

കാനഡ : ഉപഭോക്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവതി ഭക്ഷണത്തില്‍ തുപ്പിവെച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാനഡയിലാണ് സംഭവം. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റ പിറ്റിലാണ് ജീവനക്കാരിയില്‍ നിന്ന് അതിരുവിട്ട നടപടിയുണ്ടായത്.

സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയ സ്ത്രീയുമായാണ് ജീവനക്കാരി വഴക്കിട്ടത്. ജീവനക്കാരി ഉപഭോക്താവിനോട് അസഭ്യവര്‍ഷം നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടയില്‍ യുവതി സാന്‍ഡ്‌വിച്ചില്‍ തുപ്പുകയായിരുന്നു. ഇതോടെ ആവശ്യക്കാരിയും പ്രകോപിതയായി.

ശേഷം ജീവനക്കാരി ഭക്ഷണപ്പൊതിയെടുത്ത് വാങ്ങാനെത്തിയവര്‍ക്ക് നേരെ എറിയുന്നതും കാണാം. സമയം പുലര്‍ച്ചെ 3 മണിയായെന്നും തനിക്ക് വീട്ടില്‍ പോകണമെന്നും ജീവനക്കാരി പറയുന്നുണ്ട്. ആളുകള്‍ ഭക്ഷണത്തിനായി വൈകിയെത്തിയതാണ് ജീവനക്കാരിയെ പ്രകോപിപ്പിച്ചത്.

തങ്ങള്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എത്തിയതെന്നും യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാരി അസഭ്യവര്‍ഷം നടത്തുകയും ഭക്ഷണത്തില്‍ തുപ്പുകയുമായിരുന്നുവെന്നും സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയവര്‍ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ജീവനക്കാരിയുടെ മോശം പെരുമാറ്റത്തില്‍ പിറ്റ് പിറ്റ് ഉടമ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here