തോക്കിന് മുന്നില്‍ പതറാതെ വ്യാപാരി

ലണ്ടന്‍: തോക്കും ചൂണ്ടി കടയിലെത്തിയ അക്രമി സംഘത്തെ കടയുടമ നേരിട്ടത് മുളക് പൊടി കൊണ്ട്. മൂന്ന് പേരടങ്ങിയ സംഘത്തെയാണ് വ്യാപാരി മുളക് പൊടി കൊണ്ട് നേരിട്ടത്. മുഖം മറച്ചിരുന്നെങ്കിലും കണ്ണ് മൂടാതെയായിരുന്നു ഇവരെത്തിയത്. അപ്രതീക്ഷിതമായ പ്രത്യാക്രമണത്തില്‍ ഇവര്‍ ശരിക്കും പെട്ടു.

ഓടി രക്ഷപ്പെടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു അക്രമികള്‍ക്ക്. അക്രമികള്‍ വ്യാപാരിക്ക് നേര വെടിയുതിര്‍ത്തെങ്കിലും വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു കടയുടമ. ലണ്ടനിലെ ലൂട്ടനിലാണ് ആക്രമണം നടന്നത്. ഗണേഷ് കുമാര്‍ എന്നയാളുടെ കടയിലാണ് അക്രമികള്‍ ഇരച്ച് കയറിയത്.

തോക്ക് ചൂണ്ടി പണപ്പെട്ടി തുറക്കാന്‍ അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടു. പണപ്പെട്ടി തുറക്കാന്‍ കുനിഞ്ഞ ഗണേഷ് കുമാര്‍ കൗണ്ടറിനടുത്ത് സൂക്ഷിച്ച മുളക് പൊടി അക്രമികളുടെ നേരം പ്രയോഗിക്കുകയായിരുന്നു.

കൗണ്ടറിന് സമീപമുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആക്രമണം പുറത്തറിയുന്നത്. തുടര്‍ച്ചയായുള്ള കൊള്ളയടിക്കലില്‍ പ്രതികളെ കണ്ടെത്താതെ വന്നതോടെയാണ് ഗണേഷിന് മുളക് പൊടിയെ ആശ്രയിക്കേണ്ടി വന്നത്.

https://www.facebook.com/bbcnews/videos/1788004847947053/?t=48

LEAVE A REPLY

Please enter your comment!
Please enter your name here