ട്രോള്‍ ഉണ്ടാക്കിയവനോട് ചൂടായി നടി

മുംബൈ: ട്രോളന്മാരുടെ ആക്രമണത്തിന് സ്ഥിരം ഇരകളാണ് സിനിമാ താരങ്ങള്‍. പ്രത്യേകിച്ചും സിനിമാ നടികള്‍. തമാശയ്ക്കപ്പുറം പലപ്പോഴും അതിരുവിടുന്ന അശ്ലീലതയിലേക്കും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഇത്തരം ട്രോളുകള്‍ എത്താറുണ്ട്.

അത്തരത്തിലുള്ള ട്രോളുകളുടെ ഇരയാണ് ബോളിവുഡ് താരം സറീന്‍ ഖാന്‍. പലപ്പോഴും ഇതിനെതിരെ സറീന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപ ട്രോളുകളുണ്ടാക്കിയാളെ മുന്‍പില്‍ കിട്ടിയപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം.

എം ടിവിയുടെ ട്രോള്‍ പോലീസ് എന്ന പരിപാടിയിലായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച സറീന്റെ പ്രതികരണം. ട്രോളിങ്ങിന് ഇരയായവരെയും ട്രോള്‍ ചെയ്യുന്നവരെയും ഒരുമിച്ചു പങ്കെടുപ്പിക്കുന്നതാണ് ട്രോള്‍ പോലീസ് എന്ന പരിപാടി.

‘നിങ്ങളുടെ മുഖത്തേക്കാളും വലുതാണ് എന്റെ കൈ. അടിച്ച് താടിയെല്ല് പൊട്ടിച്ചു കളയും ഞാന്‍’. ഇതായിരുന്നു സറീന്റെ മറുപടി. സംഭവത്തിന്റെ വീഡിയോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രോള്‍ ചെയ്യുന്നവര്‍ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഓര്‍ക്കാറില്ലെന്നും അവരുടെ മാത്രം മനസുഖവും, സന്തോഷവും നോക്കി മാത്രമാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ ഇറക്കുന്നതെന്നും തന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ മോശപ്പെട്ട കമന്റുകള്‍ വായിച്ച് വേദനിക്കുമായിരുന്നുവെന്നും സറീന്‍ ഖാന്‍ പറഞ്ഞു.

സല്‍മാന്‍ ഖാന്റെ നായികയായി വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1921 ആണ് സറീന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

https://instagram.com/p/BfJItXYBJxL/?utm_source=ig_embed&utm_campaign=embed_ufi_control

LEAVE A REPLY

Please enter your comment!
Please enter your name here