സിബിഐയെ സ്വാഗതം ചെയ്ത് പിതാവ്

കണ്ണൂര്‍ :ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് പിതാവ് സി പി മുഹമ്മദ്. സംഭവത്തില്‍ സിപിഎം നേതാക്കളെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചതായി ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ സുപ്രധാന നടപടി.

ജസ്റ്റിസ് കമാല്‍ പാഷയാണ് കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പടച്ചേന്‍ തന്നെയാണ് ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്നും തന്റെ മകനെ കൊന്നത് എന്തിനാണെന്നറിയണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും, സത്യം മാത്രമേ എപ്പോഴും നിലനില്‍ക്കുള്ളുവെന്നും ഷുഹൈബിന്റെ സഹോദരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here