വിമാന വാതില്‍ തകര്‍ന്ന് വീണു

ബെയ്ജിങ്: ചൈനീസ് യാത്രാവിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്ന് പൈലറ്റിന് പരുക്കേറ്റു. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

119 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് ഫ്‌ളൈറ്റ് കണ്‍ട്രോണ്‍ യൂണിറ്റിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിന്റെ ചില യന്ത്ര ഭാഗങ്ങള്‍ തകര്‍ന്ന് വിന്‍ഡോയിലൂടെ പുറത്തേക്ക് പോയി.

ബെയ്ജിംഗില്‍ നിന്നും ടിബറ്റിലേക്ക് തിങ്കളാഴ്ച രാവിലെയാണ് വിമാനം പുറപ്പെട്ടത്. സഹ പൈലറ്റിന്റെ ശരീരത്തിന്റെ പകുതി ഭാഗം ശരിക്കും പുറത്തായിരുന്നു. അദ്ദേഹം സീറ്റ് ബെല്‍ട്ട് ഇട്ടത് കൊണ്ട് മാത്രമാണ് പുറത്തേക്ക് പോകാതിരുന്നതെന്ന് വിമാനത്തിന്റെ പ്രധാന പൈലറ്റ് ലീയു ചൂന്‍ജാന്‍ പറഞ്ഞു.

കാബിന്‍ വിന്‍ഡോ തുറന്നതിനെ തുടര്‍ന്ന് 1990 ല്‍ ബ്രിട്ടിഷ് എയര്‍വെയ്‌സ് പൈലറ്റ് 23,000 അടി മുകളില്‍ നിന്ന് പുറത്തേക്ക് പറന്നു പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here