ദേശീയ പാതയില്‍ വെള്ളി ചിതറി കിടക്കുന്നു;നാട്ടുകാര്‍ നിരന്നിരുന്ന് പെറുക്കാന്‍ ആരംഭിച്ചതോടെ ഗതാഗത കുരുക്കും തുടങ്ങി

ഇന്‍ഡോര്‍ :റോഡില്‍ വെള്ളിയുടേത് പോലെ തിളങ്ങുന്ന ലോഹം ചിതറി കിടക്കുന്നത് കണ്ട് പ്രദേശ വാസികള്‍ നിരത്തിന് അരികില്‍ കുത്തിയിരുന്നു പെറുക്കാന്‍ ആരംഭിച്ചത് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു.ഒരു കിലോമീറ്ററോളം ദൂരം സ്ത്രീകള്‍ അടക്കമുള്ള ഗ്രാമവാസികള്‍ റോഡില്‍ കുത്തിയിരുന്നു ഇവ പെറുക്കിയെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍-ഇച്ചാപുര ദേശീയ പാതയിലെ ബാര്‍വാര മേഖലയിലായിരുന്നു സംഭവം.ശനിയാഴ്ച പുലര്‍ച്ചെയാണ് റോഡില്‍ വെളുത്ത നിറത്തില്‍ തിളങ്ങുന്ന വസ്തു കാണപ്പെട്ടത്. തരിതരിയായാണ് ഇവ കാണപ്പെട്ടത് അത്ഭുതം തോന്നിയ നാട്ടുകാര്‍ ഇത് വെള്ളിയാണെന്ന് ഉറച്ച് പെറുക്കുവാന്‍ ആരംഭിച്ചു. വഴിയെ വന്ന യാത്രക്കാരും വാഹനം റോഡില്‍ നിര്‍ത്തി പെറുക്കുവാന്‍ ആരംഭിച്ചതോടെ ദേശീയ പാതയില്‍ ഗതാഗത കുരുക്കും ഉടലെടുത്തു.തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ സ്ഥലത്ത് നിന്നും നീക്കിയത്. ഈ വെളുത്ത വസ്തുവിനെ പരിശോധനയ്ക്കായി പൊലീസ് ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ട്. ഇവ വെള്ളിയല്ലായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

 

LEAVE A REPLY

Please enter your comment!
Please enter your name here