പാറ്റയെ കണ്ട് ഭയന്നപ്പോള്‍ കാര്‍ ഇടിച്ചുകയറി

സിംഗപ്പൂര്‍ : കൂറയെക്കണ്ട് ഭയന്നപ്പോള്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഓവര്‍ബ്രിഡ്ജിന്റെ പടികളിലേക്ക് ഇടിച്ചുകയറി 61 കാരിക്ക് പരിക്ക്. സിംഗപ്പൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം.

രാവിലെ 7.30 ഓടെ ജുറോങ് ഈസ്റ്റ് സെന്‍ട്രലിലാണ് അപകടമുണ്ടായത്. ചുവന്ന മസ്ദ കാറാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 61 കാരി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാറോടിക്കവെ സ്ത്രീ വാഹനത്തിനുള്ളില്‍ ഒരു പാറ്റയെ കണ്ടു. പാറ്റയെ സ്വതവേ പേടിയായതിനാല്‍ വിറച്ചുപോയി.

അപ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.നടപ്പാതയിലേക്ക് ഇരച്ചുകയറിയ കാര്‍ ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ തുടങ്ങുന്നിടത്ത് ഇടിച്ചുനിന്നു. 61 കാരി മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here