നോട്ട് മഴയില്‍ കുളിച്ച ഗായകന്‍

നവ്‌സാരി :ആരാധകരുടെ നോട്ട് മഴയില്‍ കുളിച്ച് ഒരു ഗായകന്റെ ആലാപനം. ഗുജറാത്തിലെ നവ്‌സാരിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ കീര്‍ത്തിദന്‍ ഖദ്‌വിയുടെ ആലാപന വേദിയാണ് ഈ അവിസ്മരണീയ കാഴ്ച്ച കൊണ്ട് നിറഞ്ഞത്.

ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള ഗായകന്‍മാരിലൊരാളാണ് കീര്‍ത്തിദന്‍. സ്റ്റേജില്‍ കീര്‍ത്തിദന്‍ പാടുമ്പോള്‍ ചുറ്റും നിന്ന് ആരാധകര്‍ പണം എറിയുന്ന വീഡിയോയാണ് വൈറലാവുന്നത്.

ഗാനം ആസ്വദിക്കാന്‍ പോലും സമയം കണ്ടെത്താതെ ആരാധകര്‍ പണം എറിയുന്ന തിരിക്കിലായിരുന്നു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി വേദിയില്‍ കയറി ഇദ്ദേഹത്തിന് അടുത്ത് വന്നും പണം എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. കെട്ടുകണക്കിനാണ് പണമാണ് പെണ്‍കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത്.

നിമിഷ നേരം കൊണ്ട് വേദി മുഴുവന്‍ പണം കൊണ്ട് നിറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here