ബോളിവുഡ് ഗായകന്‍ വിവാദത്തില്‍

മുംബൈ :ഫെയ്‌സ്ബുക്ക് ലൈവിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി ചുംബിച്ച ബോളിവുഡ് സിനിമാ ഗായകന്‍ വിവാദത്തില്‍. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അന്‍ഗാരാഗ് പപോണ്‍ മഹന്തയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചതിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് കൂടിയാണ് പപോണ്‍. ഈ ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഹോളി അഘോഷിക്കുന്നതിനിടയിലാണ് പപോണ്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ചുംബിച്ചത്.ഫെയ്‌സ്ബുക്ക് ലൈവിന് ഇടയിലായിരുന്നു പപോണിന്റെ വിവാദമായ ചുംബനം. ആസം സ്വദേശിയായ പെണ്‍കുട്ടിയെയായിരുന്നു ഇദ്ദേഹം ചുംബിച്ചത്.

പെണ്‍കുട്ടിയുടെ മുഖത്ത് ആദ്യം നിറങ്ങള്‍ തേച്ച് പിടിപ്പിക്കുന്നതും ബലം പ്രയോഗിച്ച് ചുംബനം നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇത് കാണുവാനിടയായ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വിഷയം സംബന്ധിച്ച് ശിശു സംരക്ഷണ വിഭാഗത്തിന് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്.

എന്നാല്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും വിവാദ വീഡിയോ ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്യാന്‍ പപോണ്‍ ഇനിയും തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here