ഹൈ പിച്ചില്‍ പാട്ടുപാടിയതിന് തൊട്ടു പിന്നാലെ തളര്‍ന്നുവീണ പ്രശസ്ത മോഡല്‍ മരണത്തിന് കീഴടങ്ങി

സിംഗപ്പൂര്‍ : ഹൈ പിച്ചില്‍ പാട്ടുപാടിയതിന് തൊട്ടുപിന്നാലെ തളര്‍ന്നുവീണ പ്രശസ്ത സിംഗപ്പൂര്‍ മോഡല്‍ ചികിത്സയിലിരിക്കെ മരിച്ചു. 28 കാരി കാരന്‍ സ്റ്റെല്ല വോങ് ആണ് മരണത്തിന് കീഴടങ്ങിയത്.ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഹോട്ടലില്‍ വെച്ച് കാരന്‍ പാട്ടുപാടിയിരുന്നു. ഉയര്‍ന്ന പിച്ചിലുള്ള പാട്ടാണ് കാരന്‍ ആലപിച്ചത്. അതിന് തൊട്ടുപിന്നാലെ 28 കാരി ശാരീരികാവശത അനുഭവപ്പെട്ട് തളര്‍ന്നുവീണു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരം പൂര്‍ണ്ണമായി തളര്‍ന്ന് കോമ അവസ്ഥയിലായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കാരന്‍ രണ്ട് ദിവസത്തിനിപ്പുറം മരണപ്പെടുകയുമായിരുന്നു. സിംഗപ്പൂര്‍ മാധ്യമമായ സ്‌ട്രെയ്റ്റ്‌സ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.ധമനികള്‍ പൊട്ടി തലച്ചോറില്‍ രക്തശ്രാവമുണ്ടാകുന്ന അവസ്ഥയായ സെറിബ്രല്‍ ഹാമറേജിനെ തുടര്‍ന്നാണ് കാരനിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ട്യൂമറുകള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ മസ്തിഷ്‌കാഘാതത്തിന് കാരണമായി വൈദ്യശാസ്ത്രം വിശദീകരിക്കുന്നുണ്ട്.പക്ഷേ ഇതൊന്നും കാരനില്‍ കണ്ടെത്താത്തതിനാല്‍ പൊടുന്നനെ മസ്തിഷ്‌കാഘാതം ഉണ്ടായതെങ്ങനെയെന്ന ആശയക്കുഴപ്പം ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനുമുണ്ട്. കൂടാതെ  കാരന്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഹോട്ടലിലെ കരോക്കെ ലോഞ്ചില്‍ ഒത്തുകൂടിയതായിരുന്നു യുവതി. ഇവിടെ വെച്ച് ഹൈ പിച്ചിലുള്ളള പാട്ടുപാടി. അതിന് ശേഷം ശക്തമായ തലവേദന അനുഭവപ്പെടുകയും അധികം വൈകാതെ തളര്‍ന്നുവീഴുകയുമായിരുന്നു.ഹൈ പിച്ചില്‍ പാട്ടുപാടിയതാണ് മരണ കാരണണമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഇക്കാര്യം ശരിവെച്ചിട്ടില്ല. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ആയാണ് കാരന്‍ ജോലി ചെയ്യുന്നത്.ഇതിനൊപ്പം സിംഗപ്പൂരില്‍ ഫ്രീലാന്‍സ് മോഡലായും പ്രവര്‍ത്തിച്ച് വരികയാണ്. അവളുടെ കിഡ്‌നികളും കരളും ദാനം ചെയ്തു. ഇതേ തുടര്‍ന്ന് 3 രോഗികളാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here