കാലിഫോര്‍ണിയ :ആപ്പിളിനെ കുരുക്കിലാക്കി വീണ്ടും ഒരു ബഗ് ആക്രമണം. തെലുഗു ഭാഷയിലുള്ള ഒരു അക്ഷരത്തിന്റെ രൂപത്തിലാണ് ഈ വൈറസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഐഫോണ്‍, ഐപോഡ് അടക്കം ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളെയും ബാധിക്കത്തക്ക രീതിയിലാണ് ഈ വൈറസിന്റെ പ്രവര്‍ത്തനം.
തെലുങ്ക് ഭാഷയിലെ ‘ഗ്നാ’ എന്ന അക്ഷരമാണ് ഈ സന്ദേശത്തിന്റെ ഉള്ളടക്കം. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രധാനമായും ഉപഭോക്തക്കള്‍ക്ക് ഈ കത്ത് ലഭിക്കുക.ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ലഭിക്കുന്ന ഈ സന്ദേശം തുറക്കാന്‍ ശ്രമിക്കുന്നതോട് കൂടി ആപ്പ് തെറ്റായ രീതിയില്‍ പതിയെ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ഉല്‍പ്പന്നം പ്രവര്‍ത്തന രഹിതമാവാന്‍ തുടങ്ങുകയും ചെയ്യും.
ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയാണ് ഇവ ബാധിക്കുക. ഈ തെലുഗു അക്ഷരം കാരണം അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ios 11.3 വേര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഈ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ആപ്പിള്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.
Another iOS bug is crashing iPhones and disabling access to iMessage https://t.co/9do0xyz7k4 pic.twitter.com/15Ripq7PP8
— Tom Warren (@tomwarren) February 15, 2018