വിഷാദ രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സിതാര

കൊച്ചി: താന്‍ വിഷാദരോഗത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഗായിക സിത്താര കൃഷ്ണകുമാര്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിതാര തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

മാസ്റ്റേഴ്‌സ് ഡിഗ്രി കഴിഞ്ഞ് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോഴാണ് തനിക്ക് മാറ്റം തുടങ്ങിയതെന്ന് സിതാര പറയുന്നു. കൂടെ പഠിച്ചവരെല്ലാം അവരവരുടേതായ മേഖലയില്‍ കഴിവു തെളിയിക്കുമ്പോള്‍ സംഗീതമല്ലാതെ മറ്റൊരു ജോലിയെക്കുറിച്ചും തനിക്ക് ചിന്തിക്കാനുണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു.

കൂട്ടുകാരെല്ലാം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ നമ്മളെ സമൂഹം കഴിവുകെട്ടവളായി കാണുമോ എന്ന ചിന്തയൊക്കെ തന്റെയുളളില്‍ ഉണ്ടായി. തന്റെയുള്ളില്‍ എന്തോ മാറ്റമുണ്ടാകുന്നതായി അറിയാമായിരുന്നു.

തനിക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ലായിരുന്നു. ചിന്ത കൂടിയപ്പോള്‍ ഭക്ഷണമൊക്കെ വേണ്ടാതെയായി. ശരീരഭാരം കുറഞ്ഞുവന്നു. എപ്പോഴും നഖം കടിക്കുന്ന ശീലമുണ്ടായി.

കുടുംബം തന്റെയീ മാറ്റം തിരിച്ചറിയുന്നുണ്ടായിരുന്നു. ഭര്‍ത്താവ് ഡോക്ടറാണ്. പക്ഷേ അദ്ദേഹം നേരിട്ട് എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചില്ല. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാനെന്ന പോലെ അദ്ദേഹത്തിന്റെ പ്രൊഫസറുടെ അടുത്ത് കൊണ്ടുപോയി.

അദ്ദേഹമാണ് പറഞ്ഞുതന്നത് എനിക്ക് വരുന്ന മാറ്റം ഡിപ്രഷനിലേക്കുള്ള ആദ്യ പടിയാണെന്ന്. പ്രൊഫസര്‍ പറയുന്നത് കേട്ടപ്പോഴാണ് തനിക്കും അതിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്.

തുടര്‍ന്ന് ഞാന്‍ അതിനെ മറികടക്കുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നും സിതാര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here