പ്രിട്ടോറിയ: പല്ലുവേദനിക്കുന്നു അമ്മേയെന്നും പറഞ്ഞാണ് ആറുവയസുകാരി രാവിലെ ഉറക്കമെഴുന്നേറ്റ് വന്നത്. എന്നാല്‍ ഈ സമയം മകള്‍ മരണത്തിന്റെ വക്കിലാണ് നില്‍ക്കുന്നതെന്ന് ആ അമ്മയ്ക്ക് മനസിലായില്ല. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നാതാല്‍ പ്രവിശ്യയില്‍ താമസിക്കുന്ന ആറുവയസുകാരി മികയ്ലാ സൂ ഗ്രോവാണ് മരണത്തിന്റെ വക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. പല്ലുവേദനിക്കുന്നുവെന്ന് പറഞ്ഞ മകളുടെ താടിയില്‍ നീര് കണ്ട് പരിശോധിച്ച അമ്മ ഇങ്കെ കണ്ടത് കുട്ടിയുടെ മുഖത്ത് എന്തോ ജീവി കടിച്ചിരിക്കുന്ന പോലെയുള്ള പാടാണ്.
ഈ സമയം കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി പാതി നഷ്ടപ്പെട്ടിരുന്നു. ഒട്ടുംവൈകാതെ മാതാപിതാക്കള്‍ മികയ്ലായും കൊണ്ട് ആശുപത്രിയില്‍ എത്തി. 15 മിനുട്ട് ദൂരമുണ്ടായിരുന്നു ആശുപത്രിയിലേക്ക്.
ഈ സമയമെല്ലാം കുപ്പിവെള്ളം ഉപയോഗിച്ച് മികയ്ലായുടെ കണ്ണ് കഴുകി കൊണ്ടിരിക്കുകയായിരുന്നു ഇങ്കെ. കുട്ടിയെ കൊടിയ വിഷമുള്ള പാമ്പ് കടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ക്ക് പരിശോധനയില്‍ മനസിലായി.
ഉടന്‍ തന്നെ പ്രതിവിഷം പതിനേഴ് ഡോസ് കുത്തിവെച്ച് കുട്ടിയുടെ ജീവന് രക്ഷിക്കുകയായിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടയില്‍ കുട്ടിയുടെ കാഴ്ചശക്തിയും തിരികെ കിട്ടി. മകളുടെ കണ്ണ് അമ്മ കഴുകികൊണ്ടേയിരുന്നതാണ് കണ്ണില്‍ തെറിച്ച വിഷം പോകാന്‍ സഹായിച്ചതും കാഴ്ച വേഗത്തില്‍ തിരികെ കിട്ടാന്‍ കാരണമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മൊസാംബിക് സ്പിറ്റിംഗ് കോബ്രാ എന്ന മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചത്. അതേസമയം ഉറക്കത്തില്‍ കടിയേറ്റിട്ടും കുട്ടി ജീവനോടെ രക്ഷപെട്ടത് അദ്ഭുതമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Home International മൂര്‍ഖന്റെ കടിയേറ്റതറിഞ്ഞില്ല; ആറുവയസുകാരി മരണവക്കില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി