സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്മൃതി

ലണ്ടന്‍ :തീ പാറുന്ന ഇന്നിംഗ്‌സിലൂടെ തന്റെ സ്വന്തം റെക്കോര്‍ഡ് തിരുത്തി കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ബോളില്‍ അര്‍ധ സെഞ്ച്വുറി നേടുന്ന ഇന്ത്യന്‍ വനിതാ താരമെന്ന സ്വന്തം റെക്കോര്‍ഡാണ് സ്മൃതി തിരുത്തിക്കുറിച്ചത്.

വെറും 25 ബോളിലാണ് ഇംഗ്ലണ്ടിനെതിരെ ബ്രാബോണില്‍ നടന്ന മൂന്നാം ടി-20 യില്‍ സ്മൃതി അര്‍ധ ശതകം കുറിച്ചത്. ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ നിലവിലെ ഏറ്റവും ഉയര്‍ന്ന അതിവേഗ അര്‍ധ സെഞ്ച്വറി പ്രകടനമാണിത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസ്‌ട്രേലിയക്കെതിരെ 30 ബോളില്‍ അര്‍ധ ശതകം കുറിച്ച സ്വന്തം റെക്കോര്‍ഡാണ് സ്മൃതി തിരുത്തിക്കുറിച്ചത്. മത്സരത്തില്‍ സമൃതി 40 ബോളില്‍ നിന്നായി 76 റണ്‍സ് അടിച്ച് കൂട്ടി ആതിഥേയ ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. 12 ഫോറും 2 സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു ഈ 21 കാരിയുടെ ഇന്നിംഗ്‌സ്.

അര്‍ധ ശതകം നേടിയ ക്യാപ്റ്റന്‍ മിഥാലി രാജും സ്മൃതിക്ക് ഉറച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു. ആദ്യ ഏഴ് ബോളുകളില്‍ വെറും 4 റണ്‍സ് മാത്രം എടുത്തതിന് ശേഷമായിരുന്നു സ്മൃതി തന്റെ വെടിക്കെട്ട് ബാറ്റിംഗിന് തുടക്കമിട്ടത്.

ന്യൂസിലന്റ താരമായ സോഫി ഡെവിനാണ് ടി-20 മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ബോളില്‍ അര്‍ധ ശതകം നേടിയ വനിതാ ക്രിക്കറ്റ് താരം. 18 ബോളിലാണ് സോഫി ഹാഫ് സെഞ്ച്വുറി കരസ്ഥമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here