ബൈക്കില്‍ കയറി പൊല്ലാപ്പുണ്ടാക്കി പാമ്പ്‌

കോട്ടയം : ബൈക്കില്‍ പാമ്പുള്ളതറിയാതെ യുവാവ് പിന്നിട്ടത് അഞ്ച് കിലോമീറ്റര്‍. കോട്ടയം എരുമേലിയിലാണ്‌ നാടകീയ സംഭവങ്ങള്‍. ബൈക്കില്‍ പാമ്പ് കയറിയത് യാത്രികനായ തുമരംപാറ സ്വദേശി സനീഷ് അറിഞ്ഞിരുന്നില്ല. അഞ്ചടി നീളമുള്ള വില്ലൂന്നി ഇനത്തിലുള്ള പാമ്പാണ് ബൈക്കില്‍ നിലയുറപ്പിച്ചത്.

വീട്ടില്‍ നിന്ന് എരുമേലിയിലേക്കായിരുന്നു സനീഷിന്റെ യാത്ര. ചരള ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ പാമ്പ് റോഡിലേക്ക് ചാടി. ബൈക്കില്‍ നിന്ന് എന്തോ തെറിച്ചുപോയെന്നാണ് സനീഷ് കരുതിയത്.

ഇതേതുടര്‍ന്ന് യുവാവ് ബൈക്ക് തിരിച്ച് വീണ്ടും സ്‌റ്റോപ്പിനടുത്തെത്തി. ഈ സമയം വീണ്ടും പാമ്പ് ബൈക്കിനിടയില്‍ കയറി. ഇതോടെ
സനീഷ് ബൈക്ക് കൈവിട്ട് ഓടിമാറി. ഇതോടെ ആളുകള്‍ കൂടി. മണ്ണെണ്ണ പ്രയോഗിച്ചിട്ടുപോലും പാമ്പ് പുറത്തുവന്നില്ല.

ഇതേതുടര്‍ന്ന് സമീപത്തെ വര്‍ക്ഷോപ്പ് ഉടമയെത്തി സീറ്റടക്കം അഴിച്ചുപരിശോധിച്ചിട്ടും പാമ്പിനെ കിട്ടിയില്ല. പിന്നീട് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ആക്‌സിലറേറ്റര്‍ കൊടുത്തപ്പോള്‍ ടാങ്കിനടിയില്‍ ചെയ്‌സിനുള്ളില്‍ നിന്ന് പാമ്പ് റോഡിലേക്ക് ചാടുകയായിരുന്നു. പൊന്‍കുന്നം ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് സനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here