മഞ്ഞില്‍ കുളിച്ച് സൗദി അറേബ്യയിലെ ഒരു ഗ്രാമം

റിയാദ് :ആഗോള താപനവും അന്തരീക്ഷ മലിനീകരണവും മൂലം പരിസ്ഥിതി അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലഘട്ടമാണിത്. ഇത്തരമൊരു കാലഘട്ടത്തില്‍ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് സൗദി അറേബ്യയില്‍ നിന്നും അടുത്തിടെ പുറത്ത് വന്നത്.

കനത്ത തണുപ്പില്‍ ഒരു മരുഭൂമി മുഴുവന്‍ മഞ്ഞ് വീണ് വെള്ള പുതച്ച് നില്‍ക്കുന്ന കാഴ്ച്ചയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. വെള്ളയണിഞ്ഞ മണ്ണും മലകളും ചെടികളും ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ഒരു സ്വര്‍ഗ്ഗീയ അനുഭവം പ്രദാനം ചെയ്യുന്നു.സൗദി അറേബ്യയിലെ ഉത്തര-പടിഞ്ഞാറന്‍ മേഖലയിലുള്ള തബൂക്ക് എന്ന പ്രദേശമാണ് കനത്ത് മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് കുളിരണിഞ്ഞ് സഞ്ചാരികളില്‍ വിസ്മയം തീര്‍ക്കുന്നത്.

എല്ലാ വര്‍ഷവും ഈ സീസണില്‍ ഇവിടെ ചെറിയ തോതില്‍ മഞ്ഞു വീഴ്ച്ച ഉണ്ടാകാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു.എന്നാല്‍ ആഗോള താപനത്തിന്റെ ക്രമാതീതമായ വര്‍ധനയെ തുടര്‍ന്നാണ് ഇത്തവണ ഈ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായിരിക്കുന്നത്.

നിരവധി സഞ്ചാരികളാണ് ദിനം പ്രതി ഈ പ്രദേശം കാണുവാനായി എത്തിച്ചേരുന്നത്. മഞ്ഞ് ഉരുകി തീരുന്നതിന് മുന്നെ ഇവയില്‍ ഇരുന്നും കിടന്നും ഫോട്ടോയെടുക്കാനും അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും സഞ്ചാരികളുടെ തിക്കും തിരക്കുമാണ് ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here