സൊഹൈല്‍ ഖാന്‍ കണ്ടെത്തിയ വിചിത്ര വഴി

ലാഹോര്‍ :തന്റെ വിളി കേള്‍ക്കാത്ത ഫീള്‍ഡറുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടി ഒരു ബോളര്‍ കാണിച്ച വിദ്യ കണ്ട് ചിരിയടക്കാന്‍ പാടുപ്പെടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കയ്യിലുള്ള ബോള്‍ ബൗണ്ടറി ലൈനിലുള്ള ഫീല്‍ഡറുടെ നേര്‍ക്ക് ശക്തിയായി എറിഞ്ഞാണ് ബോളര്‍ ഒരു പുതു വഴി പരീക്ഷിച്ചത്.

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ രസകരമായി തോന്നിയെങ്കിലും ഫീല്‍ഡറും ബോളറും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനും ഈ സംഭവം വഴി വെച്ചു. പാക്കിസ്ഥാനില്‍ നടക്കുന്ന പിഎസ്എല്‍ ക്രിക്കറ്റ് ലീഗിനിടെയായിരുന്നു ഈ ബോളേറ്.

ഗ്രൗണ്ടില്‍ ക്വോട്ട ഗ്ലാഡിയേറ്റര്‍സും ലാഹോര്‍ കലണ്ടേര്‍സും തമ്മിലുള്ള മത്സരം അവേശ കൊടുമുടി കേറുകയാണ്. ക്വോട്ട ഗ്ലേഡിയേറ്റര്‍സിന് ജയിക്കാന്‍ ഒന്‍പത് ബോളില്‍ 30 റണ്‍സ് എടുക്കണം.

ലഹോര്‍ കലണ്ടേര്‍സിന് വേണ്ടി ബോള്‍ ചെയ്യുന്ന പാക്കിസ്ഥാന്‍ താരം സൊഹൈല്‍ ഖാന്‍ അതുകൊണ്ട് തന്നെ അതീവ സമ്മര്‍ദ്ദത്തിലാണ്. ഇതിനിടയിലാണ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്ത് കൊണ്ടിരിക്കുന്ന യാസിര്‍ ഷായെ സൊഹൈല്‍ വിളിക്കാന്‍ ശ്രമിക്കുന്നത്. എത്ര പ്രാവശ്യം വിളിച്ചിട്ടും യാസിര്‍ സൊഹൈലിനെ ശ്രദ്ധിച്ചില്ല.

ഇതിനെ തുടര്‍ന്ന് സഹികെട്ട് സൊഹൈല്‍ ബോള്‍ എടുത്ത് യാസിര്‍ ഫീല്‍ഡ് ചെയ്യുന്ന ഭാഗത്തേക്ക് ഒറ്റയേറ്. ബോള്‍ യാസിറിന്റെ ഭാഗ്യത്തിനാണ് തലയ്ക്ക് കൊള്ളാതെ ബൗണ്ടറിയിലേക്ക് ചെന്ന് വീണത്.

ഇതിനെ തുടര്‍ന്ന് സൊഹൈലും യാസിറും തമ്മില്‍ കുറച്ച് നേരം വാക്കു തര്‍ക്കമുണ്ടായി. എന്നിരുന്നാലും മത്സരത്തില്‍ പക്ഷെ 17 റണ്‍സിന് ലാഹോര്‍ കലണ്ടേര്‍സ് വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here