മകനെ പിതാവ് കനാലില്‍ വലിച്ചെറിഞ്ഞ് കൊന്നു

ആഗ്ര: ആറുവയസുകാരനായ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞ് കൊന്നു. ആഗ്രയിലാണ് 31 കാരന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മോമോസ് (ഭക്ഷണവിഭവം) വേണമെന്ന് പറഞ്ഞ് മകന്‍ ഐയാന്‍ കരഞ്ഞത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പിതാവായ സഞ്ജയ് ആല്‍വി പൊലീസിന് മൊഴി നല്‍കി.

ശനിയാഴ്ചയാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ആല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റത്തിന് കേസെടുത്തു. മധന്‍പൂര്‍ ഖാദര്‍ സ്വദേശിയായ പ്രതി ശനിയാഴ്ച മദ്യലഹരിയില്‍ ഐയാനെ കനാലിനടുത്തേക്ക് കൊണ്ടുപോയിരുന്നു.

തനിക്ക് മോമോസ് വാങ്ങിത്തരണമെന്ന് പറഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചു. കുട്ടി വീണ്ടും വാശി പിടിച്ചപ്പോള്‍ ആല്‍വി കുട്ടിയെ കനാലിലേക്ക് എറിയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് ഐയാന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഞായറാഴ്ചയാണ് മൃതദേഹം കിട്ടിയത്. 2004ലായിരുന്നു സോനിപത് സ്വദേശിയായ സ്ത്രീയുമായി ഇയാളുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ആല്‍വിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2013 മുതല്‍ ഭാര്യ സ്വന്തം വീട്ടിലാണ്. ഓട്ടോ ഡ്രൈവറായ ആല്‍വിക്ക് ഐയാനെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here