പ്രായമായ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

ആലപ്പുഴ: പ്രായമായ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. നാല് ദിവസത്തോളമായി വീടിനുള്ളിലെ ഒരു മുറിയില്‍ പൂട്ടിയിട്ടിരുന്ന 83കാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ആലപ്പുഴയിലാണ് സംഭവം.

ചെന്നിത്തല കോട്ടമുറി ജങ്ഷന് തെക്കുവശം കൊന്നക്കോട്ട് പടിറ്റേതില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് നാല് മക്കളാണ്. മകന്‍ മധുവാണ് കുടുംബത്തില്‍ താമസിച്ചിരുന്നത്. മധുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം വീട് പൂട്ടിയിട്ട് വീട്ടിലേക്ക് പോയതോടെയാണ് അമ്മ തടങ്കലിലായത്. തുറന്ന് കിടന്ന ജനാല വഴി നാട്ടുകാരാണ് ഇവര്‍ക്ക് വെള്ളവും ആഹാരവും നല്‍കിയത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ആറിന് പോലീസെത്തിയാണ് ലക്ഷ്മിക്കുട്ടിയമ്മയെ മോചിപ്പിച്ചത്. തുടര്‍ന്ന് ഇവരുടെ ചെന്നൈയിലുള്ള മകളായ കുമാരിയെ വിളിച്ചുവരുത്തി അമ്മയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം അമ്മയെ നോക്കുവാന്‍ തയ്യാറാണെന്നും, മറ്റ് മക്കള്‍ തന്നോട് വഴക്കിടാന്‍ വരരുതെന്നും മാന്നാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കുമാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here