അമ്മയുടെ സ്വത്ത് അടിച്ചു മാറ്റിയ മകന്‍

ദുബായ് :യുഎഇയില്‍ ഏഴ് വര്‍ഷത്തിന് ശേഷം അമ്മയെ കാണുവാന്‍ ആശുപത്രിയിലെത്തിയ മകന്‍ രോഗിയുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കി മുങ്ങി. 80 വയസ്സുകാരിയായ ഒരു വൃദ്ധയെ തനിച്ചാക്കിയാണ് യുവാവ് സ്ഥലം വിട്ടത്.

രോഗിയായ വൃദ്ധയ്ക്ക് ആറ് മക്കളാണ് ഉള്ളത്. ഭര്‍ത്താവ് നേരത്തെ തന്നെ മരിച്ച് പോയി. ഇതില്‍ ഏറ്റവും ഇളയ മകനാണ് തന്ത്ര പൂര്‍വം സ്വത്തുക്കള്‍ അടിച്ച് മാറ്റി ആശുപത്രിയില്‍ നിന്നും തടി തപ്പിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പല വിധ ശാരീരിക അസ്വാസ്ഥകളാലും വൃദ്ധ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കളാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിനിടെ രോഗത്തിന്റെ ഫലമായി വൃദ്ധയുടെ രണ്ട് കാലുകളും മുറിച്ച് മാറ്റേണ്ടതായും വന്നു. പതുക്കെ പതുക്ക മക്കളാരും തന്നെ അമ്മയെ കാണാന്‍ വരാതെയായി. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പല വിധത്തില്‍ വൃദ്ധയുടെ മക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചാലും ആരും കാണുവാന്‍ വന്നതേയില്ല.

ഇതിനിടെയാണ് ഏഴ് വര്‍ഷത്തിന് ശേഷം ഇളയ മകന്‍ അമ്മയെ കാണാനെത്തിയത്. ഇളയ മകനെങ്കിലും അമ്മയോട് ഇപ്പോഴും സ്‌നേഹമുണ്ടല്ലോ എന്ന് കരുതി ആശുപത്രി അധികൃതര്‍ ആശ്വസിച്ചു. പിന്നീട് യുവാവ് പതിവായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്താന്‍ തുടങ്ങി.

ഒടുവില്‍ ഒരു കടലാസില്‍ അമ്മയുടെ ഒപ്പും വാങ്ങി യുവാവ് സ്ഥലം വിട്ടു. പബ്ലിക് പ്രോസിക്യൂഷന്‍ സമിതി പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അമ്മയുടെ സ്വത്തുക്കള്‍ അടിച്ച് മാറ്റിയതായി തെളിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here