അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു മര്‍ദ്ദിച്ചു

ചിറ്റൂര്‍ :മദ്യലഹരിയില്‍ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടിയതിന് ശേഷം കെട്ടിയിട്ടു മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശിവനി കൊപ്പം ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 50 വയസ്സുകാരിയായ എല്ലമ്മയാണ് 28 വയസ്സുകാരനായ മകന്‍ സുബ്രഹ്മണ്യത്തിന്റെ കൈകളാല്‍ ക്രൂരമായി കൊല  ചെയ്യപ്പെട്ടത്.തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം അരങ്ങേറിയത്. കഴുത്ത് ഞെരിച്ചായിരുന്നു എല്ലമ്മയെ സുബ്രഹ്മണ്യന്‍ കൊലപ്പെടുത്തിയത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി ഇയാള്‍ വീട്ടില്‍ പോയിരുന്നില്ല. തിങ്കളാഴ്ച്ച രാവിലെ മദ്യ ലഹരിയില്‍ വീട്ടിലേക്ക് കടന്നു വന്ന ഇയാള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശേഷം മദ്ധ്യവയസ്‌കയുടെ കഴുത്തില്‍ ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഇവരുടെ വീട്ടിന് മുന്നില്‍ തടിച്ച് കൂടി.യുവാവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കിയതിന് ശേഷം കയറ് കൊണ്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സുബ്രഹ്മണ്യന്റെ സഹായിയായ സുഹൃത്തിനും മര്‍ദനമേറ്റു. ശേഷം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇരുവരേയും അറസ്റ്റ് ചെയ്ത് കൊണ്ട് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here