നാല് വയസ്സുകാരനെ അമ്മ കൊന്നു

ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ നാല് വയസ്സുള്ള മകനെ കാമുകനുമായി ചേര്‍ന്ന് അമ്മ കൊലപ്പെടുത്തി. കപുര്‍ത്തലയിലെ തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണ് സംഭവം.

ഒളിവില്‍ പോയ അമ്മ രജ്‌വന്ത് കൗര്‍, കാമുകന്‍ ഗൗതം കുമാര്‍ എന്നിവരെ പൊലീസ് തിരയുന്നു. ആറ് വയസ്സുള്ള മൂത്ത കുട്ടിയാണ് സംഭവം പുറത്ത് പറഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലെന്നും സഹോദരന്‍ ബോധരഹതിനായി കിടക്കുകയാണെന്നും കുട്ടി അയല്‍ക്കാരോട് പറഞ്ഞു.

തുടര്‍ന്ന് അയല്‍ക്കാര്‍ വന്ന് നോക്കിയപ്പോഴാണ് നാല് വയസുകാരന്‍ മരിച്ച് കിടക്കുന്നായി കണ്ടത്. കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ല. ഗൗതം കുമാറുമായുള്ള രഹസ്യബന്ധം കുട്ടി പുറത്തുപറയുമെന്ന് ഇരുവരും പേടിച്ചു.

കൊലയ്ക്കുശേഷം ഇവര്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കുട്ടികളുടെ പിതാവ് ബല്‍വിന്ദര്‍ സിങ് ഗുജറാത്തില്‍ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here