തൊഴില്‍ ലൈസന്‍സ് അനുവദിക്കാന്‍ ഒമാന്‍

ദുബായ് :ഒമാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ ലൈസന്‍സ് അനുവദിക്കും. പ്രത്യേക രംഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താനാണിത്.

നിശ്ചിത കാലയളവിലേക്കായിരിക്കും തൊഴില്‍ അനുമതി രേഖ നല്‍കുക. ആരോഗ്യ,വിദ്യാഭ്യാസ,സാങ്കേതിക രംഗങ്ങളിലുള്‍പ്പെടെയാണ് ഇത്തരത്തില്‍ വിദേശികളെ ജോലിക്കെടുക്കുക.

ഓരോ വര്‍ഷവും വിവിധ രംഗങ്ങളിലെ ഒഴിവുകള്‍ വിലയിരുത്തി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നികത്തും. ഇത്തരത്തില്‍ നിയമനം നല്‍കുന്നവരെ ആവശ്യാനുസരണം പ്രസ്തുത കമ്പനിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും കാലയളവ് നിശ്ചയിച്ച് വിന്യസിക്കും.

ഓരോ ഘട്ടത്തിലും മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുന്ന വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ മാറ്റി നിയമിക്കുക. മൂന്ന് മാസമായിരിക്കും സഹ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ട കാലപരിധി.

LEAVE A REPLY

Please enter your comment!
Please enter your name here