ഹൈവേയില്‍ ലാന്‍ഡ് ചെയ്ത വിമാനം

ജിദ്ദാ :മണല്‍ക്കാറ്റ് വീശിയടിച്ച സമയത്ത് വിമാനം ഹൈവേയില്‍ ലാന്‍ഡ് ചെയ്ത വീഡിയോവിന് വിശദീകരണവുമായി സൗദി അധികൃതര്‍.

കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ മേഖലകളായ ജിദ്ദാ,മക്കാ എന്നിവിടങ്ങളില്‍ കനത്ത തോതില്‍ മണല്‍ക്കാറ്റ് അടിച്ചിരുന്നു. ഈ സമയം വെളിച്ചക്കുറവ് മൂലം ഒരു വിമാനം ഹൈവേയില്‍ ലാന്‍ഡ് ചെയ്തു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം ഒരു വീഡിയോ പ്രചരിച്ചിരുന്നു ഇതില്‍ വിശദീകരണവുമായാണ് സൗദി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.വാര്‍ത്ത സത്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഉണ്ടായ മണല്‍ക്കാറ്റില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

പ്രസ്തുത വീഡിയോ 2015 സപ്തംബറില്‍ ജിദ്ദയിലെ കിംഗ്‌സ് അബ്ദുള്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ചിത്രീകരിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Rumors quashed of plane landing on highway

#Saudi aviation authority denies rumors of a plane landing on the Makkah-Jeddah highway, saying it was an old video taken in 2015 inside #Jeddah's airport. Read the report: http://bit.ly/2rfBHBi

Arab Newsさんの投稿 2018年2月13日(火)

LEAVE A REPLY

Please enter your comment!
Please enter your name here