വിമാനത്താവളത്തില്‍ വെച്ച് വീട്ടു ജോലിക്കാരിക്ക് ഒരു സൗദി കുടുംബം നല്‍കിയ യാത്രയയപ്പ് ഏവരുടെയും ഉള്ള് നിറയ്ക്കും

സൗദി അറേബ്യ :33 വര്‍ഷത്തെ സേവനത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവുന്ന വീട്ടു ജോലിക്കാരിക്ക് ഒരു സൗദി കുടംബം വിമാനത്താവളത്തില്‍ വെച്ച് നല്‍കിയ സ്വീകരണം കണ്ടാല്‍ ഏവരുടെയും കണ്ണ് നിറയും. കഴിഞ്ഞ ശനിയാഴ്ചയാണ് സൗദി വിമാനത്താവളത്തില്‍ വെച്ച് ഒരു വനിതയ്ക്ക് ഇത്ര വികാര നിര്‍ഭരമായ യാത്രയയപ്പ് ലഭിച്ചത്.കഴിഞ്ഞ 33 വര്‍ഷമായി ഫിലിപ്പന്‍ സ്വദേശിനിയായ സ്ത്രീ ഈ സൗദി കുടുംബത്തോടൊപ്പമുണ്ട്. ഈ കുടുംബത്തിലെ മൂന്ന് തലമുറകളെയാണ് ഈ കാലയളവില്‍ ഈ ഫിലിപ്പന്‍ സ്വദേശിനി സ്വന്തം മക്കളെ പോലെ പരിചരിച്ചിരുന്നത്. അതു കൊണ്ട് തന്നെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ അടക്കമുള്ള ആ വീട്ടിലെ എല്ലാവരും ഈ മദ്ധ്യവയസ്‌കയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ വിമാനത്താവളം വരെ അനുഗമിച്ചു.പൊട്ടിക്കരഞ്ഞു കൊണ്ട് ആലിംഗനം ചെയ്തായിരുന്നു കുടുംബത്തിലെ ഓരോ അംഗങ്ങളോടും ഈ ഫിലിപ്പന്‍ സ്വദേശിനി യാത്ര ചോദിച്ചത്. കുടുംബത്തിലെ പല അംഗങ്ങളും ഈ മദ്ധ്യവയസ്‌കയെ ആലിംഗനം ചെയ്ത് കൊണ്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു. പ്രായത്തിന്റെ അവശതകള്‍ കൊണ്ട് തന്നെ വീല്‍ചെയറില്‍ ഇരുത്തിയാണ് ഈ കുടുംബം വനിതയെ വിമാനത്താവളത്തില്‍ എത്തിച്ചത്. ബന്ധങ്ങളിലെ ആത്മര്‍ത്ഥയുടെയും പരസ്പര വിശ്വാസത്തിന്റെയും സമ്മേളനമാണ് വിമാനത്താവളത്തില്‍ കാണാനായതെന്ന് കണ്ട് നിന്ന പലരും അഭിപ്രായപ്പെട്ടു.

https://www.facebook.com/anthony.enriquez.1612/videos/159780718005660/

https://www.facebook.com/anthony.enriquez.1612/videos/159780718005660/

https://www.facebook.com/anthony.enriquez.1612/videos/159781898005542/

LEAVE A REPLY

Please enter your comment!
Please enter your name here