ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ചു മരിച്ചു

ഇന്‍ഡോര്‍ :പ്രമുഖ ആത്മീയാചര്യന്‍ ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ചു മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവാഴ്ച രാവിലെയായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മഹാരാഷ്ട്രയില്‍ നിരവധി അനുയായികളുള്ള ആത്മീയാചാര്യനാണ് ബയ്യൂജി മഹാരാജ്. പരിക്കേറ്റ ഇദ്ദേഹത്തെ ഇന്‍ഡോറിലെ ബോംബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉദയ്‌സിങ് ദേശ്മുഖ് എന്നാണ് യഥാര്‍ത്ഥ പേര്. അടുത്തിടെ മധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രി പദവി നല്‍കിയ അഞ്ചു സന്ന്യാസിമാരില്‍ ഒരാളായിരുന്നു ബയ്യൂജി മഹാരാജ്. സന്ന്യാസിമാര്‍ക്ക് മന്ത്രി പദവി നല്‍കിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

യൗവന കാലത്ത് ഒരു മോഡലായി ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീടാണ് ആധ്യാത്മിക കാര്യങ്ങളിലേക്ക് തിരിഞ്ഞത്. മഹാരാഷ്ട്രയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ആധ്യാത്മിക ഗുരുവും മാര്‍ഗ്ഗദര്‍ശ്ശിയുമായിരുന്നു. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ ഇദ്ദേഹത്തില്‍ നിന്നും പല ഘട്ടങ്ങളിലും അഭിപ്രായമാരാഞ്ഞിരുന്നു.

അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു ദേശ്മുഖ്. എന്‍സിപി നേതാവ് ശരദ് പവാര്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങി നിരവധി പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്. ലോക്പാല്‍ നടപ്പില്‍ വരുത്തണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ സമരം നടത്തിയ അന്നാ ഹസാരയെ അനുനയിപ്പിക്കാന്‍ സാധിച്ചതോടെയാണ് ബയ്യുജി മഹാരാജ് ദേശീയ ശ്രദ്ധ അകര്‍ഷിക്കുന്നത്.

യുപിഎ സര്‍ക്കാരിലെ മന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, കപില്‍ സിംബല്‍ എന്നിവരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് ബയ്യൂജി മഹാരാജ് ഈ ദൗത്യം ഏറ്റെടുത്തത്. ലോക്പാലില്‍ നടപ്പില്‍ വരുത്തേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ അന്നാ ഹസാരെയില്‍ നിന്നും ചോദിച്ചറിഞ്ഞ ബയ്യൂജി മഹാരാജ് ഈ അവശ്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിമാരെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യത്തിലും വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here