സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

പറ്റ്‌ന: ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ സ്ഥിരമായി പരിഹസിച്ച് വന്ന സുഹൃത്തിനെ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. ബീഹാര്‍ സ്വദേശിയായ മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖാണ് (21) കൊല്ലപ്പെട്ടത്.

മുംബൈ സ്വദേശിയായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. തന്നെ സുഹൃത്ത് ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരില്‍ നിരന്തരം പരിഹസിക്കുമായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഒരാഴ്ചയായി കൊലപാതകത്തിനു വേണ്ടി അഫ്രോസ് ഒരുങ്ങുകയായിരുന്നു. ഒരുമിച്ച് മദ്യപിക്കാമെന്ന് പറഞ്ഞ് സുഹൃത്തിനെ പ്രതി വിളിച്ചു കൊണ്ടുവന്നു. ബാന്ദ്രയില്‍ വച്ച് പ്രതി സുഹൃത്തിനെ മദ്യപാനത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തറത്ത ശേഷവും ദേഷ്യം തീരാത്ത ഇയാള്‍ മൃതദേഹത്തില്‍ 54 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു. അബ്ദുള്‍ വാഹിദിന്റെ മൃതദേഹം മഹിം റഹേജ പാലത്തിന് സമീപമാണ് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പ്രതി ഷാഹുനഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here