ശ്രീദേവിക്ക് യാത്രാമൊഴി

മുംബൈ :നടി ശ്രീദേവിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ബോളിവുഡ്. മുംബൈയിലെ വിലെ പാര്‍ലെയിലുള്ള പവന്‍ ഹാന്‍സ് ശ്മാശനത്തില്‍ വെച്ച് നടന്ന നടിയുടെ സംസ്‌കാര ചടങ്ങുകളില്‍ സമൂഹത്തിലെ നാനതുറയില്‍ നിന്നുള്ളവര്‍ പങ്ക് കൊണ്ടു.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 യോട് കൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. രാവിലെ മൃതദേഹം ലോകന്ത് വാല സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ചു.

ബോളിവുഡിലെ നിരവധി പേരാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ മുഖശ്രീയെ അവസാന നോക്ക് കാണുവാനായി ലോകന്ത് വാല സ്‌പോര്‍ട്‌സ് ക്ലബില്‍ എത്തിയത്. ഉച്ചയ്ക്ക് ശേഷം മൃതദേഹം സ്‌പോര്‍ട്‌സ് ക്ലബില്‍ നിന്നും വിലാപയാത്രയായി വിലെ പാര്‍ലെയിലെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ശ്മാശാനത്തിലേക്കെത്തിച്ചു.

വെള്ളപൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്ന് പോയത്. ചുവന്ന കാഞ്ചിപുരം പട്ടുസാരി ഉടുപ്പിച്ചായിരുന്നു ശ്രീദേവിയെ വാഹനത്തിനുള്ളില്‍ കിടത്തിയരുന്നത്.

വിലാപയാത്ര കടന്ന് പോകുന്ന നിരത്തിന് ഇരുഭാഗങ്ങളിലും ആയിരക്കണക്കിന് ആരാധകരാണ് തടിച്ച് കൂടിയിരുന്നത്. ഭര്‍ത്താവ് ബോണി കപൂര്‍, വളര്‍ത്തു മകന്‍ അര്‍ജ്ജുന്‍ കപൂര്‍, അനില്‍ കപൂര്‍ എന്നിവര്‍ വിലാപയാത്ര നടത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുവാനായാണ് നടിയും കുടുംബവും ദുബായില്‍ പോയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here