ശ്രീദേവിയുടെ തലയില്‍ മുറിവ്

ദുബായ് :നടി ശ്രീദേവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏറ്റവും അവസാനമായി പോസ്റ്റ്‌മോര്‍ട്ടത്തിനിടെ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ദുരൂഹതകള്‍ക്ക് ബലം കൊടുക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ദുബായിലെ ഒരു ഹോട്ടലില്‍ വെച്ച് ഹൃദയസതംഭനം മൂലം ശ്രീദേവി മരണപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബാത്ത്ടബ്ബില്‍ കുഴഞ്ഞുവീണാണ് നടിയുടെ മരണം സംഭവിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.ഇതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് കേസില്‍ ശക്തമായ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞത്. ഈ മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് പ്രോസിക്യൂഷന്‍ പരിശോധിച്ച് വരികയാണ്. ബാത്ത്ടബ്ബിലേക്ക് കുഴഞ്ഞു വീഴുന്നതിനിടയിലാണോ മുറിവുകള്‍ സംഭവിച്ചതെന്നും പൊലീസ് പരിശോധിക്കും.

അതേ സമയം ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്ലിയറന്‍സ് ലഭിച്ചു. നിയമ നടപടികളെല്ലാം പൂര്‍ത്തിയായി, നാലു മണിക്കൂറിനകം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് നടിയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുക.

എന്നാല്‍ ദുരൂഹ മരണത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അന്വേഷണം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here