ശ്രീജിത്തിനെ തേടിയെത്തിയത് മൂന്ന് ഭാഗ്യങ്ങള്‍

കുമരകം: ജന്മദിനത്തില്‍ ശ്രീജിത്തിനെ തേടി കാരുണ്യ ലോട്ടറിയുടെ മൂന്ന് സമ്മാനങ്ങളെത്തി. കുമരകം സ്വദേശിയായ ശ്രീജിത്തിനെ തേടിയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമടക്കം എത്തിയത്.

കാരുണ്യ ലോട്ടറി ടിക്കറ്റ് മൂന്നെണ്ണമായിരുന്നു ശ്രീജിത്ത് വാങ്ങിയിരുന്നത്. ഈ ലോട്ടറികള്‍ക്കാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും 10,000 രൂപ വീതമുള്ള രണ്ട് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ശ്രീജിതിന്റെ പിറന്നാള്‍, അന്ന് തന്നെയാണ് ലോട്ടറി അടിച്ചതും. പെയിന്റ് ജോലിക്കാരനാണ് ശ്രീജിത്ത്. വീട് നിര്‍മാണത്തിന് ഭവനനിര്‍മാണ ബോര്‍ഡില്‍നിന്ന് ശ്രീജിത്ത് ലോണ്‍ എടുത്തിരുന്നു.

ലോണ്‍ തിരിച്ചടക്കാന്‍ വഴികളൊന്നും കാണാതെ വിഷമിക്കുകയായിരുന്ന ശ്രീജിത്തിന് ലോട്ടറിയടിച്ചത് വലിയൊരു ആശ്വാസമാണ്. അതേസമയം ഒരു ദിവസം തന്നെ മൂന്ന് ലോട്ടറി അടിച്ചതിന്റെ അതിശയത്തിലാണ് ഭാര്യയും മകളുമടങ്ങുന്ന ശ്രീജിത്തിന്റെ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here