നീതി തേടി മുഖ്യമന്ത്രിയെ കണ്ട ശ്രീജിത്തിന് തിരിച്ചടി ; മരണം വരെ നിരാഹാര സമരം തുടരും

തിരുവനന്തപുരം :അനുജന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ശ്രീജിത്തിന് വീണ്ടും തിരച്ചടി. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നീതി ലഭിക്കുവാന്‍ വേണ്ടി മരണം വരെ നിരാഹരം തുടരുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ ഹൈക്കോടതിയുടെ സ്‌റ്റേ നിലവിലുണ്ട്. അതുകൊണ്ട് തന്നെ നടപടി എടുക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഈ സ്‌റ്റേ നീക്കം ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞത്.പ്രശ്‌നത്തില്‍ സിബിഐ അന്വേഷണത്തിന് കത്തയച്ചിട്ടുണ്ടെന്നും സമരത്തിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ശ്രീജിത്തിനെ അറിയിച്ചു. അരോപണ വിധേയരായ ഉദ്യോഗസ്ഥരെ തല്‍ക്കാലം ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.‘എന്തു ചെയ്യണമെന്ന് എനിക്കറിയില്ല, ഞാന്‍ സമരം തുടരാന്‍ പോവുകയാണ്, മരണം വരെ നിരാഹാര സമരം തുടരുമെന്നും’ ശ്രീജിത്ത് പറഞ്ഞു. നിരാശജനകമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. അതേ സമയം സെക്രട്ടറിയേറ്റിന് പുറത്ത് നുറ് കണക്കിന് പേരാണ് ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച് മെഴുകുതിരികള്‍
കത്തിച്ച് പ്രതിഷേധത്തിലേര്‍പ്പെടുന്നത്.

#justiceforsreejithമുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം ശ്രീജിത്ത് മാധ്യമങ്ങളെ കാണുന്നു: മറുനാടനില്‍ തത്സമയം

Marunadan Malayaliさんの投稿 2018年1月15日(月)

LEAVE A REPLY

Please enter your comment!
Please enter your name here