ശ്രീജിത്ത് വിജയ് വിവാഹിതനായി

തിരുവനന്തപുരം: ശ്വേതാമേനോന്‍ നായികയായി അഭിനയിച്ച രതിനിര്‍വേദം എന്ന ചിത്രത്തില്‍ പപ്പുവായി വന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി.

കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. അര്‍ച്ചന വെഡ്ഡിങ് പ്ലാനെര്‍ ആണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജനുവരി 15നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചത്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഫാസില്‍ ചിത്രം ലിവിങ് ടുഗെദറിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തുന്നത്.

ഭരതന്‍ സംവിധാനം ചെയ്ത് 1978ല്‍ റിലീസായ രതിനിര്‍വേദം പുനര്‍നിര്‍മ്മിച്ചപ്പോള്‍ പപ്പുവായെത്തിയത് ശ്രീജിത് ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം ടി കെ രാജീവ്കുമാറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here