ശ്രീജിത്തിന്‍െ സമരം വിജയം കാണുന്നു ; ശ്രീജിവിന്റെ മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

തിരുവനന്തപുരം :സഹോദരന്റെ കസ്റ്റഡി മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയ്ക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന ശ്രീജിത്തിന് ആശ്വാസ വാര്‍ത്ത. കേസ് സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സിബിഐ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാറശ്ശാലയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവ് മരണമടയുന്നത്. ഈ മരണത്തിലെ ദുരൂഹത നീക്കുവാന്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന അനിശ്ചിത കാല സമരം 771 ദിവസം പിന്നിടവെയാണ് ഈ സുപ്രധാന തീരുമാനം പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് 761 ദിവസം പിന്നിട്ട ഈ ഒറ്റയാള്‍ പോരാട്ടം സമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ ജനങ്ങള്‍ അറിഞ്ഞ് തുടങ്ങിയത്.തുടര്‍ന്ന് കഴിഞ്ഞ ആഴ്ച സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നായി നിരവധി പേര്‍ ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റ് നടയ്ക്കല്‍ എത്തിയിരുന്നു. കൂടാതെ ശ്രീജിത്തിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങള്‍ വഴി ഉരുത്തിരിഞ്ഞ് വന്ന കൂട്ടായ്മ അമ്മമാരും കുട്ടികളുമടക്കം പതിനായിരക്കണക്കിന് പേര്‍ അണിനിരന്ന റാലിയും തിരുവനന്തപുരത്ത് വെച്ച് നടത്തി.എംപിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച്ച നടത്തുകയും ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം അവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തുമായി ചേംബറില്‍ വെച്ച് ചര്‍ച്ച നടത്തുകയും നിലവിലെ നിയമ വശങ്ങള്‍ ബോധ്യപ്പെടുത്തുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സിബിഐയോട് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തില്‍ വീണ്ടും വ്യാപകമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സിബിഐ ഈ കേസ് ഏറ്റെടുക്കുവാന്‍ തീരുമാനിച്ചത്.  

LEAVE A REPLY

Please enter your comment!
Please enter your name here