വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങി: ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ്-എല്‍ഡിഎഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. 7154 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here