ജാന്‍വിയെ വഴക്കുപറഞ്ഞ് അമ്മ ശ്രീദേവി

മുംബൈ : ബോളിവുഡില്‍ ഒരു കാലത്ത് താരറാണിയായിരുന്നു ശ്രീദേവി. മകള്‍ ജാന്‍വി കപൂര്‍ അമ്മയുടെ വഴിയില്‍ ബോളിവുഡിന്റെ ആകര്‍ഷണ കേന്ദ്രമാകാന്‍ ഒരുങ്ങുകയുമാണ്.

പലവേദികളിലും പ്രത്യക്ഷപ്പെട്ട് ജാന്‍വി ഇതിനകം മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലാക്‌മെ ഫീഷന്‍ വീക്കില്‍ ശ്രീദേവിയും ജാന്‍വിയും ഒരുമിച്ചാണെത്തിയത്.

ഇതോടെ ക്യാമറാകണ്ണുകളുടെ ശ്രദ്ധാകേന്ദ്രം ഇരുവരുമായി. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വേഷത്തിലാണ് ഇരുവരുമെത്തിയത്. ഗ്ലാമറസായാണ് ജാന്‍വി കാണപ്പെട്ടത്. കഴുത്തിറങ്ങിയ വസ്ത്രത്തിലായിരുന്നു ഈ താരപുത്രി.

ക്യാമറകള്‍ വളഞ്ഞപ്പോള്‍ ഇരുവരും പോസ് ചെയ്തു. എന്നാല്‍ ഇതിനിടെ അമ്മ മകളെ ശാസിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

ഫോട്ടോ ഗ്രാഫര്‍മാരിലൊരാള്‍ ജാന്‍വിയോട് ഒറ്റയ്ക്ക് പോസ് ചെയ്യാമോയെന്ന് ചോദിച്ചു. അതോടെ ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചു. എന്നാല്‍ മിണ്ടാതെ കൂടെവരാന്‍ അവര്‍ ദേഷ്യത്തോടെ മകളോട് പറഞ്ഞു.

ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടിട്ടും പോസ് ചെയ്യാനാകാത്തതിലുള്ള നിരാശമൂലം അവരോട് കൈകൂപ്പി ക്ഷമാപണം നടത്തിയാണ് ജാന്‍വി അമ്മയ്‌ക്കൊപ്പം മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here