ദുരനുഭവം വെളിപ്പെടുത്തി നടി

ഹൈദരാബാദ് :സിനിമാ സംഘടനയില്‍ അംഗത്വം നല്‍കാത്തതിനെതിരെ നടുറോഡില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധം നടത്തിയ തെന്നിന്ത്യന്‍ നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. തുണി അഴിച്ചുള്ള നടിയുടെ പ്രതിഷേധം രാജ്യ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തെലുഗു താര സംഘടനയായ ‘മാ’ നടിയെ അടുത്തിടെ സിനിമകളില്‍ നിന്നും വിലക്കിയിരുന്നു.

ഇതിന് പിന്നാലെയാണ്, തന്നെ സ്റ്റുഡിയോവില്‍ വെച്ച് പീഡിപ്പിച്ചതാരെന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്. തെലുഗു സിനിമയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും സ്റ്റുഡിയോവില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു രണ്ട് ദിവസം മുന്‍പുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍.

ഇതിന് പിന്നാലെയാണ് പീഡിപ്പിച്ച വ്യക്തിയുടെ പേര് പുറത്ത് വിട്ട് നടി രംഗത്ത് വന്നത്. തെലുഗു സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനും പ്രശസ്ത സിനിമാ താരം റാണാ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് നടി വെളിപ്പെടുത്തി.

ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തെലുഗു സിനിമയില്‍ നടിമാര്‍ വന്‍ ചൂഷണമാണ് നേരിടുന്നതെന്നും നടി പരാതിപ്പെട്ടിരുന്നു. ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ക്ക് അവരുടെ ആവശ്യ പ്രകാരം നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും തനിക്ക് അവസരങ്ങളൊന്നും ലഭിച്ചില്ലെന്നും നടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here