വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് പ്രമുഖ നടി

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശ്രീ റെഡ്ഡി.

പ്രശസ്ത സംവിധായകനും, നടനുമായ കമ്മൂലക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഗായകന്‍ ശ്രീറാമിന് നേരെ തിരിഞ്ഞിരിക്കുകയാണ് റെഡ്ഡിയിപ്പോള്‍.

ഗായകന്‍ അയച്ച വാട്‌സാപ്പ് ചാറ്റ് നടി പുറത്ത് വിട്ടു. ശ്രീറാം എന്ന ഗായകന്‍ തന്നോട് ലൈംഗീക ചുവയോടെ സംസാരിച്ചുവെന്നും. സ്വകാര്യ ഭാഗങ്ങളുടെ ചിത്രമയക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിച്ചു.

ശ്രീറാമിന്റെ ശല്യം സഹിക്ക വയ്യാതെയാണ് ഈ വിവരം പുറത്തു പറയുന്നത്. ശ്രീറാം എന്ന പേരിന് ചേരുന്നതല്ല അയാളുടെ പ്രവൃത്തി എന്നും താരം കൂട്ടിച്ചേര്‍ത്തു. അരവിന്ദ് 2 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീ.

നേരത്തെ നടി രാകുല്‍ പ്രീത് സിംഗ് തെലുങ്കില്‍ കാസ്റ്റിംഗ് കൗച്ച് രീതി ഇല്ലെന്നും തനിക്ക് ഒരിക്കലും മോശമായ ഒരനുഭവവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞതിനെ എതിര്‍ത്ത് ശ്രീ റെഡ്ഡി രംഗത്തു വന്നിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇട്ടൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെലുഗിലെ പ്രമുഖ സംവിധായകന്‍ ശേഖര്‍ കമ്മൂലയ്‌ക്കെതിരേ നടി പരോക്ഷമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ശേഖര്‍ കമ്മുലയും രംഗത്തെത്തിയിരുന്നു.

Look at our Indian idol chat..shame on u sri ram..remove sri ram from ur name..u r not worth to have it

Sri Reddyさんの投稿 2018年4月4日(水)

LEAVE A REPLY

Please enter your comment!
Please enter your name here