നാനിക്കെതിരെ വീണ്ടും ഭീഷണിയുമായി ശ്രീറെഡ്ഡി

ഹൈദരാബാദ് :കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് തെലുങ്ക് സിനിമാ ലോകത്തെ വിവാദ നായികയായ ശ്രീ റെഡ്ഡി വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ഇത്തവണ തെലുങ്ക് സിനിമയിലെ യുവതാരങ്ങളില് ശ്രദ്ധേയനായ നാനിയെ ഉന്നം വെയ്ച്ചാണ് ശ്രീ റെഡ്ഡിയുടെ വാക്കുകള്‍.

നേരത്തേയും നാനിക്കെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ ശ്രീ റെഡ്ഡി നടത്തിയിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് ശ്രീ റെഡ്ഡി നാനിയെ ഒന്ന് വിരട്ടിയത്. ‘നാനി + ശ്രി റെഡ്ഡി = മോശം ചിത്രങ്ങള്‍ ഉടന്‍’ എന്നാണ് നടി തന്റെ സ്വന്തം വാളില്‍ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാനിയുമായുളള മോശം ചിത്രങ്ങളോ വീഡിയോയോ ശ്രീ റെഡ്ഡിയുടെ കൈവശമുണ്ടെന്നാണ് ഇപ്പോള്‍ തെലുങ്കു സിനിമാ ലോകത്തെ അണിയറ സംസാരം. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കുവാന്‍ നാനി ഇതുവരെ തയ്യാറായിട്ടില്ല. നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും നന്നായി അഭിനയിക്കുന്നുണ്ട്. സക്രീനില്‍ നിങ്ങള്‍ പകര്‍ന്നാടുന്നതിനേക്കാള്‍ അതി മനോഹരമായി.എന്നാല്‍ അതെല്ലാം നിങ്ങളുടെ മുഖം മൂടിയാണെന്നായിരുന്നു നാനിയെക്കുറിച്ചുള്ള ശ്രീ റെഡ്ഡിയുടെ മുന്‍ പരാമര്‍ശം. നാനി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ശ്രി റെഡ്ഡി ആരോപിച്ചിരുന്നു.

നേരത്തെ പ്രമുഖ നിര്‍മ്മാതാവ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിക്കെതിരേയും സംവിധായകന്‍ ശേഖര്‍ കമ്മല്ലുക്കെതിരേയും ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here