ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

ദുബായ് : നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതായി കണ്ടെത്തി. ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്.

എന്നാല്‍ നടി ദുബായ് ഹോട്ടല്‍മുറിയിലെ ബാത്ടബ്ബില്‍ മുങ്ങി മരിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വ്യക്തമാകുന്നത്.ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഫോറന്‍സിക് പരിശോധനാ ഫലം വ്യക്തമാക്കുന്നതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോധം നഷ്ടപ്പെട്ട് ബാത്ടബ്ബിലേക്ക് വീഴുകയും മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ദുബായ് മാധ്യമങ്ങള്‍ പറയുന്നത്.മദ്യാലസ്യത്തില്‍ ബാലന്‍സ് നഷ്ടപ്പെട്ട് നടി ബാത് ടബ്ബില്‍ വീഴുകയായിരുന്നുവെന്നാണ് പരിശോധനാ ഫലമെന്ന് ഗള്‍ഫ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയും വ്യക്തമാക്കുന്നു.

മൃതദേഹം എംബാം ചെയ്യാന്‍ അയച്ചെന്നുമാണ് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ശ്രീദേവിയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് ദുബായ് മാധ്യമങ്ങള്‍ നേരത്തേ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു.

ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറില്‍ പങ്കെടുക്കാനായി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഒരുങ്ങുകയായിരുന്നു ശ്രീദേവി. ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു നടി.

മുംബൈയില്‍ നിന്ന് ദുബായിലെത്തിയ ബോണി കപൂര്‍ വൈകീട്ട് 5.30 ഓടെ ഹോട്ടല്‍ മുറിയിലെത്തി. ഇരുവരും പതിനഞ്ച് മിനിട്ടോളം സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഡിന്നറിനായി ക്ഷണിക്കുന്നത്.

ഇതിനായി ഒരുങ്ങാന്‍ നടി വാഷ്‌റൂമില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ 15 മിനിട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതിലില്‍ മുട്ടി. മറുപടിയൈാന്നും കിട്ടാതായതോടെ ബോണി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

അപ്പോള്‍ ബാത്ടബ്ബിലെ വെള്ളത്തില്‍ അനക്കമറ്റ നിലയിലാണ് നടിയെ കണ്ടെത്തിയതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here