മൃതദേഹം ഏറ്റുവാങ്ങിയത് അഷ്‌റഫ്

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് പ്രവാസ ലോകത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിങ് കേന്ദ്രത്തില്‍ നിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുളള സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയത്.

മൃതശരീരം എംബാം ചെയ്തശേഷം അഷ്‌റഫിന് കൈമാറിയതായി ദുബായ് സര്‍ക്കാരിന്റെ ഈ ഔദ്യോഗിക രേഖ പറയുന്നു. പ്രവാസികള്‍ മരണപ്പെട്ടാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അഷ്‌റഫ് താമരശ്ശേരിയാണ് ആശ്രയം.

20 വര്‍ഷത്തോളമായി യുഎഇയിലെ അജ്മാനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഇതിനകം ഒട്ടേറെ പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി പ്രയത്‌നിച്ചിട്ടുണ്ട്.

ജാതിമത വ്യത്യാസമില്ലാതെ അത് തന്റെ ഉത്തരവാദിത്വമായി കണ്ട് നിറവേറ്റിവരികയാണ് അദ്ദേഹം. ഏത് ദേശക്കാരനായാലും സേവന സന്നദ്ധനായി അഷ്‌റഫുണ്ട്. യാതൊരു പ്രതിഫലേഛയും കൂടാതെയാണ് അഷ്‌റഫിന്റെ സേവനം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here