വിമാനം നിയന്ത്രണംതെറ്റി തെന്നിമാറി

നെടുമ്പാശ്ശേരി : എറണാകുളം നെടുമ്പാശ്ശേരിയില്‍ ശ്രീലങ്കന്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വന്‍ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.

പൈലറ്റ് വിമാനം പൊടുന്നനെ നിയന്ത്രണത്തിലാക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ശക്തമായ കാറ്റും മഴയുമാണ് വിമാനം തെന്നാന്‍ ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.

200 ഓളം യാത്രക്കാരുമായി കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങവെ കാറ്റില്‍ റണ്‍വേയുടെ മധ്യത്തില്‍ നിന്ന് നീങ്ങിപ്പോവുകയായിരുന്നു.

എന്നാല്‍ പിന്‍ഭാഗത്തെ വീല്‍ ചെളിയില്‍ പുതയാതെ പൈലറ്റ് സമയോചിതമായി വിമാനം നേരെയാക്കി. തുടര്‍ന്ന് പാര്‍ക്കിങ് ബേയിലേക്ക് സുരക്ഷിതമായി എത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here