തുണിയഴിച്ച് പ്രതിഷേധം നടത്തി നടി

ഹൈദരാബാദ് :സിനിമാ സംഘടനയില്‍ അംഗത്വം നല്‍കാത്തിനെതിരെ നടുറോഡില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധം നടത്തി തെന്നിന്ത്യന്‍ നടി. പ്രശസ്ത തെലുഗു നടിയായ ശ്രീ റെഡ്ഡിയാണ് ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ തുണി അഴിച്ച് പ്രതിഷേധം നടത്തിയത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തെലുഗു സിനിമാ നടീനടന്‍മാരുടെ സംഘടനയായ മാ യുടെ ഫിലിം നഗറിലെ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു നടിയുടെ പ്രതിഷേധം. രാവിലെ ചുരിദാര്‍ ധരിച്ച് സംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാണ്‍കെ പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയായിരുന്നു.

താന്‍ അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടും അധികൃതര്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണെന്ന് നടി ആരോപിച്ചു. ഇതിനെതിരായുള്ള തന്റെ പ്രതിഷേധമാണ് ഇതെന്നും നടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെലുഗു സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നില നില്‍ക്കുന്നതായി അടുത്തിടെ നടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മാത്രമല്ല ഒരു പ്രമുഖ സംവിധായകന്‍ തന്നെ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും നടി ആരോപിച്ചിരുന്നു.

ഇതിനുള്ള പ്രതികാരമായാണ് തനിക്ക് അംഗത്വം നല്‍കാതിരിക്കുന്നതെന്നാണ് ശ്രീ റെഡ്ഡിയുടെ ഭാഷ്യം. അപമര്യാദയായി പെരുമാറിയെന്ന നടിയുടെ ആരോപണം പിന്നീട് സംവിധായകന്‍ തള്ളിക്കളഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here