പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു. പാനിപത്തിലെ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ നീരു ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥ് കുമാര്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു.

നീരുവിന്റെ മാതാവ് മീന റാണി നല്‍കിയ പരാതിയിലാണ് സിദ്ധാര്‍ഥിനെതിരെ പൊലീസ് കേസെടുത്തത്. നീരുവിനെ സ്‌കൂള്‍ കാലഘട്ടം മുതല്‍ സിദ്ധാര്‍ഥ് ശല്യം ചെയ്തുവരികയായിരുന്നു. പല ഫോണ്‍ നമ്പറുകളില്‍ നിന്നായി പെണ്‍കുട്ടിയെ നിരന്തരം വിളിച്ചും ശല്യം ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത അന്ന് രാത്രിയും പെണ്‍കുട്ടിക്ക് സിദ്ധാര്‍ഥില്‍ നിന്ന് കോള്‍ വന്നിരുന്നു.

അതിന് ശേഷം പെണ്‍കുട്ടി അസ്വസ്ഥയായി കാണപ്പെട്ടിരുന്നതായും മീന റാണി പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രി നീരു കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. അമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട് മകള്‍ പ്രതികരിക്കാതിരുന്നതിനാല്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here