ഹോക്കിങിന്റെ അവസാന സന്ദേശം

വാഷിങ്ടണ്‍ :പ്രകൃതിയിലും ബഹിരാകാശത്തുമുണ്ടാകുന്ന മാറ്റങ്ങളെ പ്രവചിക്കുന്നതില്‍ അതി വിദഗ്ധനായിരുന്നു അന്തരിച്ച പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌. അന്യഗ്രഹ ജീവികളെയും ശൂന്യാകാശത്തിലെ മറ്റ് ഗ്രഹങ്ങളുടെ സഞ്ചാരങ്ങളെയും കുറിച്ചു അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ എന്നും മനുഷ്യ കുലത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് മുതല്‍ക്കൂട്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സ്റ്റീഫന്‍ ഹോക്കിങ്‌, അദ്ദേഹത്തിന്റെ അവസാന കാലത്ത് നടത്തിയ പ്രവചനം ഏവരിലും ഭീതി പരത്തുന്നത്. അതിജീവനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മനുഷ്യര്‍ 200 കൊല്ലത്തിനകം ഭൂമി വിട്ട് മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറേണ്ടി വരുമെന്നായിരുന്നു ഹോക്കിങ്‌സിന്റെ അവസാന പ്രവചനം.

മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ കണ്ടെത്തലുമായി ഹോക്കിങ്‌ രംഗത്ത് വന്നത്. ഒരു ചിന്ന ഗ്രഹത്തിന്റെ കൂട്ടിയിടികള്‍ കാരണമോ അന്യഗ്രഹ ജീവികളുടെ കടന്നു വരവോട് കൂടിയ ഭൂമി പൂര്‍ണ്ണമായും നശിച്ച് തീരുമെന്നും ഹോക്കിങ്‌ കൂട്ടിച്ചേര്‍ത്തു.

കൂടാതെ അനിയന്ത്രിതമായ ജനസംഖ്യ, പ്രകൃതി വിഭവങ്ങള്‍ക്ക് മേലുള്ള കൈയ്യേറ്റം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവ കൊണ്ട് മനുഷ്യന്‍ സ്വയം നശിച്ച് തീരുമെന്നും ഹോക്കിങ്‌സ് പ്രവചിച്ചിരുന്നു. ആഗോള താപനമാണ് ഹോക്കിങ്‌നെ അലട്ടിയിരുന്നു മറ്റൊരു വേവലാതി.

അഗോള താപനം ഇത്തരത്തില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഭൂമിയിലെ അന്തരീക്ഷ ഊഷ്മാവ് 460 ഡിഗ്രി സെല്‍ഷ്യസ് ഉയരുന്ന ഒരു ദിവസം സംജാതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here