ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീവച്ചു കൊന്നു

ലക്‌നൗ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാന്‍കെ (35) എന്ന യുവാവ് ചികിത്സയ്ക്കിടെ മരിച്ചു.

ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇയാളുടെ ഭാര്യ പൂജയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് തുടര്‍ച്ചയായതോടെ ഫോണ്‍ ഇനി ഉപയോഗിക്കരുതെന്ന് പൂജയോട് നാന്‍കെ പറഞ്ഞു.

ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭര്‍ത്താവിന്റെ തീരുമാനത്തില്‍ അമര്‍ഷത്തിലായിരുന്ന പൂജ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന നാന്‍കെയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

നാന്‍കെയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളുമാണ് തീ അണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പൊള്ളല്‍ ഗുരുതരമായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കായുള്ള ശ്രമം നടത്തുന്നതിനിടെ ചൊവ്വാഴ്ച്ച നാന്‍കെ മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here